ജയ്പൂര്‍: വരുന്ന ഐപിഎൽ സീസണിൽ രാജസ്ഥാന് റോയല്‍സിനെ റിയാന്‍ പരാഗ് നയിക്കും. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് പോയതോടെയാണ് ടീമിനെ നയിക്കുകയെന്ന ദൗത്യം റിയാൻ പരാഗിലേക്ക് എത്തുന്നത്.
മുഖ്യ പരിശീലകന് കുമാര്‍ സംഗക്കാര ടീം അംഗങ്ങളുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. സഞ്ജുവിന്റെ അഭാവത്തിൽ കഴിഞ്ഞ സീസണിൽ ടീമിനെ പരാഗ് നയിച്ചിരുന്നു. 2019ൽ ഐപിഎൽ അരങ്ങേറ്റം നടത്തിയ പരാഗ് ഇതുവരെ 84 മത്സരങ്ങളിൽ നിന്ന് 1556 റൺസാണ് നേടിയത്.
സഞ്ജുവിന്റെ പകരക്കാരനായി ക്യാപ്റ്റന്‍ സ്ഥാനത്ത് സീനിയര്‍ താരം രവീന്ദ്ര ജഡേജയോ യശസ്വി ജയ്സ്വാളോ എത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടീമിനെ നയിക്കാന്‍ യുവതാരമായ പരാഗാണ് നല്ലതെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.